GoodNews Tik Tok could be back!
ചൈനീസ് സര്‍ക്കാര്‍ ഒരിക്കലും ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കമ്പനി അത് ഒരു കാരണവശാലും കൈമാറില്ലെന്നും ടിക് ടോക്ക് ചീഫ് എക്‌സിക്യൂട്ടീവ് കെവിന്‍ മേയര്‍ ജൂണ്‍ 28 ന് ഇന്ത്യന്‍ സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു.ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റ സിംഗപ്പൂരിലെ സെര്‍വറുകളിലാണ് സൂക്ഷിക്കുന്നത്. ചൈനയില്‍ ലഭ്യമല്ലാത്ത ടിക് ടോക്ക് ചൈനയിലെ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി ചൈനീസ് വേരുകളില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുകയാണ് എന്നും മേയര്‍ കത്തില്‍ പറയുന്നുകമ്പനിയും സര്‍ക്കാരും തമ്മില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് കത്തയച്ചത് എന്നാണ് വിവരം.